വർഗീയതയോട് സ്വീകരിച്ച അഴകൊഴമ്പൻ സമീപനം അവസാനിപ്പിക്കാൻ സി പി ഐ എം സംസ്ഥാന സമിതിയിൽ തീരുമാനം.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമിതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയണമെന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം.
തിരുവനന്തപുരം| തിരഞ്ഞെടുപ്പ് തോൽവിയിൽ തെറ്റുതിരുത്തൽ നടപടിയിലേക്ക് കടക്കാൻ സിപിഐഎം. പ്ലീനമില്ല വിപുലീകൃത സംസ്ഥാന സമിതി വിളിക്കും. ഓഗസ്റ്റിലാണ് വിപുലീകൃത സംസ്ഥാന സമിതി ചേരുക. സ്ഥലം എവിടെയെന്ന് തീരുമാനിച്ചിട്ടില്ല. പ്രത്യേക പ്ലീനം വിളിക്കണമെന്നായിരുന്നു കേന്ദ്രകമ്മിറ്റിയിലടക്കം അഭിപ്രായം ഉയർന്നിരുന്നത്. ബംഗാളില്‍ പ്രത്യേക പ്ലീനം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തിൽ പ്ലീനം വിളിക്കേണ്ടെന്നാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമിതി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയണമെന്നാണ് സംസ്ഥാന സമിതിയുടെ ആവശ്യം. വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമര്‍ശനം വേണമെന്നും സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
വര്‍ഗീയ വിരുദ്ധ നിലപാട് ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം. വര്‍ഗീയതയോട് സ്വീകരിച്ച അഴകൊഴമ്പന്‍ സമീപനം ഇനി പാടില്ലെന്നും എല്ലാത്തരം വര്‍ഗീയതയും ശക്തമായി എതിര്‍ക്കുമെന്നും സംസ്ഥാന സമിതിയില്‍ നേതാക്കള്‍ ഉന്നയിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റി ഓഗസ്റ്റില്‍ ചേരും. തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ചചെയ്യാനാണ് സംസ്ഥാന കമ്മിറ്റി ചേരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റാണെന്ന സ്വയം വിമര്‍ശനവും സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിഴച്ചുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാഗ്രത വേണമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളില്‍ ഭരണവിരുദ്ധവികാരവും ഉണ്ടെന്ന് സിപിഐഎം സമ്മതിച്ചിരുന്നു. . സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. സര്‍ക്കാരിന്റെ ചില ഭരണ നടപടികളോട് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നും അത് എതിരായി വോട്ട് ചെയ്യാന്‍ കാരണമായെന്നുമാണ് വിലയിരുത്തല്‍. ഒറ്റപ്പെട്ട നിലയിലുളള തിരുത്തല്‍ കൊണ്ട് ഫലമുണ്ടാകില്ല. തിരുത്തല്‍ എല്ലാ തലത്തിലും വേണം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.