ജെൻസികൾ രാജ്യദ്രോഹികൾ അല്ല. നമ്മുടെ കുട്ടികൾ തന്നെയാണ്. മോഹൻ ഭാഗവത്

നമ്മുടെ കുട്ടികൾ തന്നെയാണ്. അവർ കൂടുകൾ സത്യസന്ധരാണ്. സമരക്കാർക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ല. എന്നാലും ജെൻസികളിൽ വിശ്വസിക്കാനാണ് താത്പര്യം

ഡൽഹി |ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾക്കും സ്ഥാനമുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജെൻ സികളിൽ വിശ്വസിക്കാനാണ് താത്പര്യം. മോഹൻ ഭഗവത്- ജെൻസി സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. പണ്ട് മുതിർന്നവരെ പൂർണമായി അനുസരിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല, അവർ ചോദ്യങ്ങൾ ചോദിക്കും. പ്രതിഷേധിക്കാം, ചില മര്യാദകൾ പാലിക്കണമെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.ജെൻസികൾ രാജ്യദ്രോഹികൾ അല്ല. നമ്മുടെ കുട്ടികൾ തന്നെയാണ്. അവർ കൂടുകൾ സത്യസന്ധരാണ്. സമരക്കാർക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ല. എന്നാലും ജെൻസികളിൽ വിശ്വസിക്കാനാണ് താത്പര്യം. വിദ്യാഭ്യാസ രംഗത്ത് പലമാറ്റങ്ങളും വരേണ്ടതുണ്ട്. വിദ്യാഭ്യാസം കച്ചവടം അല്ല. അയൽ രാജ്യങ്ങളുമായി സ്ഥിരമായി ശത്രുതാ ആവശ്യമില്ല. യുദ്ധസമയത്ത് സൗഹൃദത്തിന് ഇടവേള ഉണ്ടാകും.

സ്ഥായിയായ ശത്രുതയില്ല. RSS ൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും. ഒരൊറ്റ സംഘടനയായി മാറാൻ രാഷ്ട്ര സേവിക സമിതി താല്പര്യമറിയിച്ചാൽ സമ്മതം.സ്ത്രീകളെ മാറ്റി നിർത്താൻ ശ്രമിച്ചിട്ടില്ല. ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ എതിർപ്പില്ല. ആർഎസ്എസും രാഷ്ട്ര സേവിക സമിതിയും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ്. അതാണ് ഇതുവരെയുള്ള ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

-