തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം.2 പേർ മരിച്ചു

മാരുതി എക്കോ വാഹനത്തിലാണ് വിദ്യാർഥിനി സഞ്ചരിച്ചിരുന്നത്. ഈ വണ്ടിയിൽ എട്ടുപേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികനായ ജോബിക്കും ഗുരുതര പരിക്കുണ്ട്. ഇയാളെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്.

തൃശ്ശൂർ | തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് മരണം. മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും ഉണ്ട്. പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചവരിൽ ഒരാൾ. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. കുറ്റിപ്പുറം – തൃശൂർ റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറ്, ഓട്ടോ, ബൈക്ക് ഉൾപ്പടെ 5 വാഹനങ്ങളിലിടിക്കുകയായിരുന്നു.

മാരുതി എക്കോ വാഹനത്തിലാണ് വിദ്യാർഥിനി സഞ്ചരിച്ചിരുന്നത്. ഈ വണ്ടിയിൽ എട്ടുപേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികനായ ജോബിക്കും ഗുരുതര പരിക്കുണ്ട്. ഇയാളെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ജോബിയുടെ തലക്കും ശ്വാസകോശത്തിനും പരിക്കുണ്ട്. ഇയാളെ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തില്‍ ആയിരുന്നു എന്ന് അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. തന്റെ വാഹനം കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം റൂട്ടില്‍ പോവുകയായിരുന്നു. അതിനിടയിലാണ് നിയന്ത്രണംവിട്ട ബസ് തന്റെ വാഹനത്തില്‍ ഇടിച്ചത്. വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പടെ അഞ്ച് വാഹനങ്ങളിലാണ് ബസ് ഇടിച്ചത്.കുന്നംകുളം താലൂക്ക് ആശുപത്രിയിലും ഒരാൾ ചികിത്സയിൽ ഉണ്ട്.

You might also like

-