അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.
കണ്ണൂർ| അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിൽ. കണ്ണൂർ വളപട്ടണം പൊലീസ് ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. വാഹനം വളപ്പണത്തെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അർജുൻ്റെ ഭാര്യയുടെ പേരിലുള്ളതാണ് വാഹനം. ചൊവ്വാഴ്ച യാത്ര ചെയ്ത് ബുധനാഴ്ച അർജുൻ കണ്ണൂരിലെത്തിയതായാണ് പൊലീസ് പറയുന്നത്. എന്നാൽ ഇപ്പോൾ കണ്ണൂരിൽ നിന്നും അർജുൻ മുങ്ങിയതായാണ് സംശയം.
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ ഇതുവരെയും പിടിക്കാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. അർജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഒളിവിൽ തുടരുമ്പോഴും സാമൂഹിക മാധ്യമങ്ങൾ വഴി അർജുന്റെ പ്രകോപനം തുടരുകയാണ്. വധശ്രമം, സ്വർണം പൊട്ടിക്കൽ, പൊലീസുകാരെ ഭീഷണിപ്പെടുത്തൽ അടക്കം കേസുകളിലെ പ്രതിയാണ് അർജുൻ ആയങ്കി.അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ‘ഞങ്ങള്‍ക്കെന്ത് ബന്ധമാണ് ആയങ്കിയുമായി? ഞങ്ങളുമായി യാതൊരു ബന്ധവുമില്ല. അത് മുന്നേ പറഞ്ഞതാണ്’, കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.
അതേസമയം അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കരുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണം. തൂക്കി കൊല്ലുകയല്ല, പിടിക്കുകയാണ് വേണ്ടത്. അതിനുള്ള കരുത്ത് ആഭ്യന്തരമന്ത്രി കാണിക്കണം. പൊലീസിനെ ഉപയോഗിച്ച് ആയങ്കി എവിടെയാണോ ഉള്ളത് അവിടെ പോയി പിടിക്കണം. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും പാർട്ടിക്ക് ആവശ്യമില്ല. ആയങ്കിയെ പിന്തുണയ്ക്കാൻ ആരെങ്കിലും തയാറാകുന്നുണ്ടെങ്കിൽ അവർ ക്വട്ടേഷൻ സംഘങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്ന് കരുതണം. വളർന്നു വന്ന പാർട്ടിയെന്ന് ആയങ്കി പറഞ്ഞത് ക്വട്ടേഷൻ പാർട്ടിയെ കുറിച്ചാണെന്നും ആയങ്കിയെ തേച്ചൊട്ടിച്ച ഒരു പാർട്ടിയെക്കുറിച്ച് അങ്ങനെ പറയാൻ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.