കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി “എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയി ല്ല ,സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും
ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രി വീട്ടിലെത്തുന്നത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.ആശങ്കകളും പരാതികളും കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. "എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം.
കൊല്ലം| കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രി വീട്ടിലെത്തുന്നത്. ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.ആശങ്കകളും പരാതികളും കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. “എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ നടക്കാതെ പോയത്. സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാൻ സാധിക്കൂ, അവരുടെ അമർഷത്തിൽ തെറ്റ് കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയത്. ഒരു കുടുംബത്തിനും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ഒരു കാലത്തും നടക്കാത്ത വിധത്തിലുള്ള തിരച്ചിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂലമായ സാഹചര്യങ്ങളില്‍ മാത്രമാണ് തിരച്ചില്‍ നടക്കാതിരുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം തിരച്ചില്‍ നടന്നിരുന്നു. പരമാവധി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയിരുന്നു. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.കടലിൽ കാണാതായ 3 മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ 11ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.