ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. ഒപ്പം ഉണ്ടായിരുന്ന മകൻ ഗുരുതര പരിക്ക്

പ്രദേശത്ത് കാട്ടാന ആക്രമണം തടയാൻ മുന്നറിയിപ്പ് നൽകുന്നതിന് ആർ ആർ ടി റ്റീമിനെ നിയോഗിച്ചിട്ടുണ്ടെങ്കിൽ അവരുടെ പ്രവർത്തനം സജീവമല്ല . കുട്ടിയെ സ്‌കൂളിൽ അയക്കാൻ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്‌

മൂന്നാർ | സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരി(37)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. കുട്ടിയെ സ്കൂളിൽ അയക്കാൻ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാന ആക്രമണം തടയാൻ മുന്നറിയിപ്പ് നൽകുന്നതിന് ആർ ആർ ടി റ്റീമിനെ നിയോഗിച്ചിട്ടുണ്ടെങ്കിൽ അവരുടെ പ്രവർത്തനം സജീവമല്ല . കുട്ടിയെ സ്‌കൂളിൽ അയക്കാൻ പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്‌. പ്രദേശത്തു മഞ്ജു മൂടികിടക്കുന്നതിനാൽ കാട്ടാന റോഡിൽ നിൽക്കുന്നത് ഇരുവർക്കും കാണാൻ അകഴിഞ്ഞിരുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത് .പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവും മായി നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട് .സൂര്യനെല്ലിയിലെ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്

You might also like

-