കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചു,വെടിവെപ്പിൽ അഞ്ചുപേർ മരിച്ചു

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പലായനം ചെയ്യാനെത്തിയവരെകൊണ്ട് വിമാനത്താവളം നിറഞ്ഞു രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു

0

കാബൂൾ: അഫ്ഗാൻ തലസ്ഥാനം താലിബാൻ പിടിച്ചെടുക്കുകയും യുദ്ധം അവസാനിച്ചുവെന്നും സമാധാനം നിലനിൽക്കുകയും ചെയ്തുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കാബൂൾ വിമാനത്താവളത്തിൽ നടന്ന സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു, സാക്ഷികൾ പറഞ്ഞു.കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചു. അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം തന്നെ അഫ്​ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമേഖല പൂർണ്ണമായി അടച്ചതോടെ അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. താലിബാൻ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറിയത്.

യുഎസ് നയതന്ത്രജ്ഞരെയും എംബസി ജീവനക്കാരെയും കൊണ്ടുപോകാൻ ഒരുക്കിയ സൈനിക വിമാനത്തിലേക്ക് അഫ്ഗാൻ പൗരന്മാർ കയറാൻ തിരക്ക് കൂട്ടിയത് മായൻ സംഘർഷം ഉണ്ടായതു ആളുകളെ തടയാൻ ശ്രമിക്കുന്നതനിടയിൽ സൈന്യം ആകാശത്തേക്ക് വെടിയുതിർത്തതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു
കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പലായനം ചെയ്യാനെത്തിയവരെകൊണ്ട് വിമാനത്താവളം നിറഞ്ഞു രണ്ടു പതിറ്റാണ്ടു നീണ്ട അമേരിക്കൻ സൈനിക നടപടിക്കിടെ നൂറു കണക്കിന് അഫ്ഗാൻകാർ അമേരിക്കയ്ക്കായി ജോലി ചെയ്തിരുന്നു. അമേരിക്കൻ സൈന്യത്തെ സഹായിക്കാൻ വിവർത്തകരായും മറ്റും ജോലി ചെയ്ത ഇവരെ രാജ്യത്തുനിന്ന് രക്ഷിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പ്രതീക്ഷിക്കാത്തതിലും വേഗത്തിൽ താലിബാൻ കാബൂൾ പിടിച്ചതിടെ അമേരിക്ക വാഗ്ദാനം മറന്നു യു എസ് പൗരൻമാരെ മാത്രം രക്ഷപെടുത്തി അമേരിക്കൻ സൈന്യം രാജ്യം വിട്ടതോടെ ഭീതിയിലായി ജനം രക്ഷപെടാനുള്ള അവസാന ശ്രമം എന്നനിലക്കാണ് . പ്രാണഭീതിയിലായ അഫ്ഗാൻകാർ കുടുംബസമേതം വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയതു . എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ച് ജനം ഇരച്ചെത്തിയായതോടെ അമേരിക്കൻ സേന ഇവർക്ക് നേരെ വെടിയുതിർത്തു. ചിലയിടങ്ങളിൽ താലിബാനും ജനക്കൂട്ടത്തെ നേരിട്ടു. അഞ്ചു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയുംചെയ്തതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു

റൺവേയിൽ അടക്കം ജനം തമ്പടിച്ചതോടെ കാബൂൾ വിമാനത്താവളം പൂർണ്ണമായി അടച്ചു. എല്ലാ രാജ്യങ്ങളുടെയും വിമാനസർവീസുകൾ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി. യൂറോപ്യൻ രാജ്യങ്ങൾ അടക്കം അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാർ ഇപ്പോൾ കാബൂളിൽ ഉണ്ട് . അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു കഴിഞ്ഞു. ജനങ്ങളെ സുരക്ഷിതമായി രാജ്യംവിടാൻ അനുവദിക്കണമെന്ന് വിവിധ രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടു. വിദേശികളെ അക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

അതേസമയം അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാനുമായി ‘സൗഹൃദ ബന്ധം’ വികസിപ്പിക്കാൻ തയ്യാറാണെന്ന് ചൈന അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട് ചെയ്തു

China says willing to develop ‘friendly relations’ with Afghanistan’s Taliban: AFP News Agency

-

You might also like

-