രാഷ്ട്രീയ നേതാക്കളുടെ വാട്സാപ്പ് ചോര്‍ത്തൽ കേന്ദ്രസർക്കാർ അറിവോടെ ഗൂഗിളിന്റെ വെളിപ്പെടുത്തൽ

500 ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അറിവോടെ ചോര്‍ത്തി എന്ന ഗൂഗിളിന്റെ വെളിപ്പെടുത്തലില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാകില്ല.

0

ഇസ്രായേല്‍ ചാരസോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി അടക്കമുള്ള 121 ഉപയോക്താക്കളുടെ വിവരങ്ങൾ കോർത്തിയത് കേന്ദ്ര സർക്കാർ അറിവോടെയാണെന്നു ഗൂഗിൾ വ്യകത്മാക്കി വാട്സാപ്പ് ചോര്‍ത്തലില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രക്ഷപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലക്കിയിരിക്കുകയാണ് .വാട്സ് ആപ്പ് ചോര്‍ത്തല്‍ കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയെന്ന് ഗൂളില്‍ വ്യക്തമാക്കിയസാഹചര്യത്തിൽ സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

ഇസ്രായേല്‍ ചാരസോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി അടക്കമുള്ള 121 ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. നീക്കം കേന്ദ്ര സര്‍ക്കാര്‍ അറിവോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ അന്ന് വ്യക്തമായ മറുപടി പറയാതെ തിരിച്ച് ആരോപണമുന്നയിക്കുകയായിരുന്നു ബി.ജെ.പി. ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലും സര്‍ക്കാരുകള്‍ക്ക് മാത്രം വാങ്ഹാന്‍ കഴിയുന്ന പാര സോഫ്റ്റ് വെയര്‍ പെഗാസസ് എഹ്ഹിനെ ഇന്ത്യയിലെത്തി എന്ന ചോദ്യം കോണ്‍ഗ്രസ് ആവര്‍ത്തിച്ചിരുന്നു. എന്നാൽ ചോദ്യത്തിന് മറുപടി പറയാതെ മൗനം പാലിച്ച് സര്‍ക്കാര്‍ വിദഗ്ധമായി ഒഴിഞ്ഞുമാറുകയാണുണ്ടായത് .

അതേസമയം 500 ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അറിവോടെ ചോര്‍ത്തി എന്ന ഗൂഗിളിന്റെ വെളിപ്പെടുത്തലില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാകില്ല. സര്‍ക്കാരിന്റെ പിന്തുണ ഉണ്ടെന്ന് ഗൂഗിളിന്റെ ത്രറ്റ് അനാലിസിസ് വിഭാഗം കണ്ടെത്തിയതാണ്. പാര്‍ലമെന്റ് സമ്മേളത്തില്‍ വിഷയം ഉന്നയിക്കാനും തുടര്‍നടപടി സ്വീകരിക്കാനുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളിടെ തീരുമാനം .സംഭവത്തിനെതിരെ രാജ്യപക പ്രതിഷേധ പരിപാടികളും കോൺഗ്രസ്സ് ആലോചിക്കുന്നുണ്ട്

You might also like

-