വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സി വഴി

വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടുന്നതിനുള്ള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

0

സംസ്ഥാന വഖഫ് ബോര്‍ഡ് ജീവനക്കാരുടെ നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് വിടുന്നതിനുള്ള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള ആംഡ് പൊലീസ് ബറ്റാലിയനിലെ 1,200 താത്ക്കാലിക പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും 200 താത്ക്കാലിക വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കാനും തീരുമാനമായി.സംസ്ഥാന പൊലീസ് സേനയിലെ ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയെ ‘ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ്’ എന്ന് പുനര്‍നാമകരണം ചെയ്യും. കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്ഥിരപ്പെടുത്തിയ 24 ജീവനക്കാര്‍ക്ക് 10-ാം ശമ്ബളപരിഷ്ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കുവാന്‍ തീരുമാനിച്ചു.