തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഈ മാസം 30 വരെ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല

നിത്യപൂജയും ആചാരചടങ്ങുകളും മുടങ്ങില്ല. പരമാവധി 10 പേരെ പങ്കെടുപ്പിച്ച്‌ വിവാഹ ചടങ്ങുകള്‍ നടത്താം.

0

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഈ മാസം 30 വരെ ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല. കൊവിഡ് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദശിച്ചിരുന്നുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു തിരുവനന്തപുരത്ത് പറഞ്ഞു.സമ്ബര്‍ക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണിത്. നിത്യപൂജയും ആചാരചടങ്ങുകളും മുടങ്ങില്ല. പരമാവധി 10 പേരെ പങ്കെടുപ്പിച്ച്‌ വിവാഹ ചടങ്ങുകള്‍ നടത്താം.