മന്ത്രി എം എം മണി ആശുപത്രി വിട്ടു

അതേസമയം മന്ത്രിക്ക് രണ്ട്‌ ആഴ്ചത്തെ വിശ്രമം ഡോക്ടർ മാർ നിര്ദേശിച്ചിട്ടുണ്ട്

0

തിരുവനന്തപുരം: തലയിലെ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദുതി മന്ത്രി എം.എം. മണി ആശുപത്രി വിട്ടു. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ ബുധനാഴ്ച ചേർന്ന മെഡിക്കൽ ബോർഡ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.അതേസമയം മന്ത്രിക്ക് രണ്ട്‌ ആഴ്ചത്തെ വിശ്രമം ഡോക്ടർ മാർ നിര്ദേശിച്ചിട്ടുണ്ട്

കഴിഞ്ഞ വെള്ളിയാഴ്ച ചെവി വേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ഇ എൻ ടി വിഭാഗത്തിൽ ചികിത്സ തേടിയ മന്ത്രിക്ക് തലച്ചോനും തലയോടിന് ഇടയിൽ നേരിയ തോതിൽ രക്ത സ്രവം കണ്ടെത്തിയിരുന്നു ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി താക്കോൽ ദ്വാര ശാസ്ത്ര ക്രിയയിലൂടെ രക്തം നീക്കം ചെയ്തു തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ യിലായിരുന്നു .

ചൊവ്വാഴ്ച നടത്തിയ സ്കാനിംഗ്‌ പരിശോധനയിൽ പുതിയ രക്തസ്രാവലക്ഷണങ്ങളില്ലെന്നും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ചത്തെ മെഡിക്കൽ ബോർഡ് യോഗം മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. വൈകുന്നേരത്തോടെ മന്ത്രി ആശുപത്രി വിട്ടു.അതേസമയം ഡോക്ടർമാർ വിശ്രമ നിർദേശിച്ചിരിക്കുന്നതിനാൽ മന്ത്രിയുടെ പരിപാകൾ പലതും മാറ്റി വച്ചട്ടുണ്ട്

You might also like

-