രണ്ട് മലയാളികൾ കാവേരി നദിയിൽ മുങ്ങി മരിച്ചു.

ഈറോഡ് കാ​ര​ണം​പ്പാ​ള​യ​ത്ത് കാ​വേ​രി​ന​ദി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങ​വേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഇവരുടെ സ​ഹ​ജീ​വ​ന​ക്കാ​ര​നാ​യ ഈ​റോ​ഡ് ചെ​ന്നി​മ​ല സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്.

0

സേലം: ഐടി ജീവനക്കാരായ രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കാവേരി നദിയിൽ മുങ്ങി മരിച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി കി​ര​ണ്‍ ബാ​ബു(23), മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി ഏ​തു(24) എ​ന്നി​വ​രാ​ണ് മരിച്ചത്. തമിഴ്നാട്ടിലെ ഈറോഡ് കാ​ര​ണം​പ്പാ​ള​യ​ത്ത് കാ​വേ​രി​ന​ദി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങ​വേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഇവരുടെ സ​ഹ​ജീ​വ​ന​ക്കാ​ര​നാ​യ ഈ​റോ​ഡ് ചെ​ന്നി​മ​ല സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ല്‍ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. വീട്ടിൽ കുറച്ചു സമയം ചെലവഴിച്ച ശേഷം സമീപത്തെ നദിയിലേക്ക് കുളിക്കാനായി എത്തുകയായിരുന്നു.

നദിയിൽ നീന്തി കുളിക്കുന്നതിനിടെ ഇരുവരും കയത്തിൽ അകപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ കരയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പെ​രു​ന്തു​റ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മോ​ര്‍​ച്ച​റി​യി​ലേ​ക്കാണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ മാ​റ്റിയത്. ഞാ​യ​റാ​ഴ്ച പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കും.കാരണംപാളയം പൊലീസ് കേസെടുത്തിട്ടുണ്ട്.

You might also like