കരിപ്പൂർ വിമാന ദുരന്തത്തിന് കാരണം പൈലറ്റിന്റെ വീഴ്ച

ലാൻഡിംഗ് സമയത്ത് വിമാന റൺവേയിൽ നിന്ന് വിട്ട് മറ്റ് വശങ്ങളിലേക്ക് തെന്നി മാറിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും അമിത വേഗത്തിൽ മുന്നോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിരുന്നെന്നും തീപിടുത്തം ഉണ്ടാകാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

0

തിരുവനന്തപുരം : കരിപ്പൂർ വിമാന ദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്. കാലാവസ്ഥ മോശമായ സാഹചര്യത്തിലാണ് വിമാനം ലാന്റ് ചെയ്തത്. റൺവേയുടെ പകുതി ഭാഗവും പിന്നിട്ട് കഴിഞ്ഞ ശേഷമാണ് വിമാനം താഴെ ഇറക്കിയത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയത്.

ലാൻഡിംഗ് സമയത്ത് വിമാന റൺവേയിൽ നിന്ന് വിട്ട് മറ്റ് വശങ്ങളിലേക്ക് തെന്നി മാറിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും അമിത വേഗത്തിൽ മുന്നോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായിരുന്നെന്നും തീപിടുത്തം ഉണ്ടാകാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 7 ന് ഉണ്ടായ വിമാന അപകടത്തിൽ 21 പേരാണ് മരിച്ചത്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ആളുകളുമായി എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്. ടെർമിനലിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി റൺവേയുടെ കിഴക്കുഭാഗത്തേക്കാണ് വിമാനം പതിച്ചത്.

190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ 96 പേർക്ക് സാരമായി പരിക്കേൽക്കുകയും 73 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ലോകത്തെ ഒന്നാംനിര വിമാന കമ്പനികളിലൊന്നായ ബോയിംഗ് കമ്പനി നിർമിച്ച 737 വിമാനമായിരുന്നു അപകടത്തിൽ പെട്ടത്.

You might also like