തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം കെസിബിസി

സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം തുറന്നു പറഞ്ഞത് എസ്എൻഡിപി യോഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

0

കൊച്ചി: നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കെസിബിസി. ബിഷപ്പ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിനെതിരെയല്ല. വർഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിന്റെ പ്രതികരണം എന്ന മുൻവിധി ആശാസ്യമല്ലെന്ന് കെസിബിസി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

തീവ്രവാദ-മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ബിഷപ്പ് ചെയ്തത്. ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ പൊതു സമൂഹം ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യണമെന്നും കെസിബിസി വ്യക്തമാക്കി. സാമൂഹികമൈത്രി നില നിർത്താൻ സമുദായ നേതൃത്വം ശ്രമിക്കണമെന്നും കെസിബിസി അറിയിച്ചു.

അതേസമയം കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തി തുഷാർ വെള്ളാപ്പള്ളി രംഗത്തു വന്നു . സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം തുറന്നു പറഞ്ഞത് എസ്എൻഡിപി യോഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നാർക്കോട്ടിക് ജിഹാദ് എന്ന് വാക്ക് കേട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. ബിഷപ്പ് സമൂഹത്തിൽ മതസ്പർദ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി നേതാക്കൾ വന്നത്.നാർകോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്നും ലവ്ജിഹാദുകൾക്ക് കത്തോലിക്കാ പെൺകുട്ടികളെ ഇരയാക്കുകയാണെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൽ പരാമർശിച്ചിരുന്നു.

-

You might also like

-