We have declassified a picture of the wonderful dog (name not declassified) that did such a GREAT JOB in capturing and killing the Leader of ISIS, Abu Bakr al-Baghdadi!

വാഷിങ്ടൺ : സിറിയയിൽ അമേരിക്കൻ സൈന്യത്തിന്നൊപ്പം ഐ.എസ് ഭീകരൻ അബുബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിയ സൈനിക നായയുടെ ചിത്രം ട്വീറ്റ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഗ്ദാദിയെ വേട്ടയാടി കൊലപ്പെടുത്തുന്നതിൽ മഹത്തായ പങ്കുവഹിച്ച അത്ഭുതകരമായ നായ എന്ന വിശേഷണത്തോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്. നായയുടെ ചിത്രം പങ്കുവെച്ചെങ്കിലും പേര് വെളിപ്പെടുത്താനാകില്ലെന്നും ട്രംപ് പറയുന്നു. ബാഗ്ദാദിയെ പിന്തുടര്‍ന്ന് പിടികൂടി കൊലപ്പെടുത്തുന്നതില്‍ മികച്ച പങ്കുവഹിച്ച നായയാണിതെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.