വട്ടവടയിലെ സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടി ,400 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാംപ് പിടികൂടി

സംഭവുമായി ബന്ധപെട്ടു എറണാകുളം ഇടപള്ളി സ്വദേശികളായ അഫ്‌നസ്(21), സാഹില്‍(20)എന്നിവരാണ് പടിയിലായത്. ഇവരില്‍ നിന്നും അതിമാകമായ കാലിഫോര്‍ണിയ-61 എന്ന വിഭാഗത്തില്‍പെട്ട 400 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് പിടികൂടി.

0

മൂന്നാർ :കൊട്ടാക്കംമ്പൂരില്‍ നിശപാര്‍ട്ടിയിലേക്ക് ലഹരി ഒഴുക്ക്, രണ്ട് യുവാക്കള്‍ പിടിയില്‍,400 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് പിടികൂടി മറയൂര്‍. വട്ടവട കൊട്ടക്കമ്പൂരില്‍ എന്ന൯ഇവടങ്ങളിലെ സ്വകാര്യ വ്യക്തയുടെ റിസോര്‍ട്ടില്‍ നടക്കാനിരുന്ന നിശാപാര്‍ട്ടിയിലേക്കായി കടത്തിയ അതിമാരക ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവുമായി ബന്ധപെട്ടു എറണാകുളം ഇടപള്ളി സ്വദേശികളായ അഫ്‌നസ്(21), സാഹില്‍(20)എന്നിവരാണ് പടിയിലായത്. ഇവരില്‍ നിന്നും അതിമാകമായ കാലിഫോര്‍ണിയ-61 എന്ന വിഭാഗത്തില്‍പെട്ട 400 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാമ്പ് പിടികൂടി.

ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പ്രദീപ് കഴിഞ്ഞ ദിവസം മൂന്നാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ലഹരി ഒഴുക്ക് സംഭന്ധിച്ച് പരിശോധന വേണമെന്ന പ്രത്യേകനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മറയൂര്‍ എക്‌സൈസ് സംഘം പരിശോധ ശക്തിപെടുത്തിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി കൊട്ടക്കമ്പൂരില്‍ വെച്ച് വാഹന പരിശോധനക്കിടെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ നിന്നും എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തിയത്.
വരുന്ന ദിവസങ്ങളില്‍ കൊട്ടാക്കമ്പൂരിലെ ഉൾകാട്ടിലെ റിസോര്‍ട്ടുകളില്‍ അനതികൃതമായി നടക്കാനിരുന്ന നിശാപാര്‍ട്ടിയിലേക്കായി കടത്തിയതാണെന്നും ബംഗ്ലൂരില്‍ നിന്നുമാണ് പ്രതികൾ ലഹരി എത്തിച്ചതെന്നും മറയൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിആര്‍ സുദീപ്കുമാര്‍ പറഞ്ഞു.

കേസുമായി ബന്ധപെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും വരും ദിവസങ്ങില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എല്‍എസ്ഡി സ്റ്റാംപ് 100 മില്ലിഗ്രാം കൈവശം വെച്ചാല്‍ 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മറയൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിആര്‍.സുദീപ്കുമാര്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെആര്‍.സത്യന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസി.നെബു, പിറ്റി.വിഷ്ണു, റോജിന്‍ അഗസ്റ്റിന്‍, എഫ്.പ്രിബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.

You might also like

-