ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് നിര്‍ദേശം

0

ഡൽഹി :ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്.കഴിഞ്ഞവര്‍ഷം ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കേന്ദ്ര സായുധ പോലീസ് സേനയില്‍പ്പെട്ടവരെ എവിടെനിന്നാണോ കശ്മീരിലേക്ക് നിയോഗിച്ചത് അവിടേക്കുതന്നെ അവരെ തിരിച്ചയയ്ക്കാനാണ് നിര്‍ദ്ദേശം.

അധിക സേനാവിന്യാസം തുടരണോയെന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തിയിരുന്നു. തുടർന്നാണ്​ 100 കമ്പനി സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചത്​. സെൻട്രൽ റിസർവ്​ ​പൊലീസ്​, സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റ്​ ഫോഴ്​സ്​, ബോർഡർ സെക്യൂരിറ്റി ഫോഴ്​സ്​, സശസ്​ത്ര സീമ ബെൽ എന്നിവ​യെയാണ്​​ പിൻവലിക്കുക.സൈനികരെ ഡൽഹിയിലേക്കും മറ്റ്​ സ്ഥലങ്ങളിലേക്കും വ്യോമമാർഗം മാറ്റുന്നതിനുള്ള സംവിധാനങ്ങൾ ഉടൻ ഏർപ്പെടുത്താൻ അഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 10 കമ്പനി അർധ സൈനികരെ കഴിഞ്ഞ മെയിൽ കേന്ദ്രസർക്കാർ കശ്​മീരിൽ നിന്ന്​ പിൻവലിച്ചിരുന്നു.