തിരുവനന്തപുരം വിമാനത്താവളംഅദാനിക്ക് ; കേരളംവീണ്ടും കോടതിയെ സമീപിക്കും

നിലവിൽ ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന് സംസ്ഥാനം കോടതിയെ ബോധ്യപെടുത്തു .

0

തിരുവനന്തപുരം: തിരുവനന്തപുരംവിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏൽപിച്ച തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കേരളം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിച്ച നടപടി കോടതിയിൽ ചോദ്യം ചെയ്യും. നിലവിൽ ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന് സംസ്ഥാനം കോടതിയെ ബോധ്യപെടുത്തു .വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹരജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കൊവിഡിനെ തുടർന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.ടെൻഡറിന് അനുസരിച്ചുളള നടപടികൾ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്പോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം വന്ന സാഹചര്യത്തിൽ അദാനിക്കും കേന്ദ്രസർക്കാരിനുമെതിരായിപോരാട്ടം ഇനിയും എത്രത്തോളം കടുപ്പത്തിൽ തുടരാനാകുമെന്ന ചോദ്യം നിലനിൽക്കുകയാണ്. പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയർത്താനും സർക്കാർ ലക്ഷ്യമിടുന്നു. വിമാനത്താവള സ്വകര്യ വതരണത്തിനെതിരെ കേരളത്തിലെ പ്രതിപക്ഷകാശികളെ കുടി യോജിപ്പിച്ചുള്ള സമരപരിപാടികൾക്കും സർക്കാർ ആലോചിക്കുണ്ട് ഏകെ ആന്‍റണിയും മുല്ലപ്പളളി രാമചന്ദ്രനും അടക്കമുളള കോൺഗ്രസ് നേതാക്കൾ പദ്ധതിയെ എതിർത്ത് രംഗത്ത വന്നത് സർക്കാരിന് പ്രതീക്ഷ നൽകുന്നുണ്ട്

You might also like

-