തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷര്‍ യൂണിറ്റിലെ നിര്‍മാണ സാമഗ്രികള്‍ കണ്ടുകെട്ടാന്‍ നടപടി 

ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാധനങ്ങളുടെ കണക്കെടുത്തു. നേരത്തേ ക്രഷറിന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

0

ശാന്തൻപാറ   :ഇടുക്കി ശാന്തൻപാറ   ചതുരംഗപ്പാറയില്‍ നിയവിരുദ്ധ  കരിങ്കൽ ക്വാറിയുടെയും മെറ്റൽ യൂണിറ്റിന്റെയും നിർമ്മാണ ഉപകരണങ്ങൾ  കണ്ടുകെട്ടാൻ  ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു   ലൈസന്‍സ് ഇല്ലാതെയായിരുന്നു  വിവാദകമ്പനിയുടെ പ്രവർത്തനം  . ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാധനങ്ങളുടെ കണക്കെടുത്തു. നേരത്തേ ക്രഷറിന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

ചതുരംഗപ്പാറയ്ക്ക് സമീപമുള്ള തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ക്രഷര്‍ ജൂണ്‍ 28നാണ് ഉദ്ഘാടനം ചെയ്തത്. ക്രഷറിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തണ്ണിക്കോട്ട് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള രാജാപ്പാറ ജംഗിള്‍പാലസ് റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയത് വിവാദമായിരുന്നു. സംഭവത്തില്‍ തണ്ണിക്കോട്ട് റോയ് കുര്യനും നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 41 പേര്‍ക്കുമെതിരെ ശാന്തന്‍പാറ പൊലീസ് കേസ് എടുത്തിരുന്നു.

റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ പ്രാഥമിക അനുമതി പോലുമില്ലാതെയാണ് ക്രഷര്‍ ഉദ്ഘാടനം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡീലേഴ്‌സ് ലൈസന്‍സ് ഇല്ലാതെയാണ് പുറത്ത് നിന്ന് നിര്‍മാണ സാധനങ്ങള്‍ ക്രഷറിലെത്തിച്ച് വില്‍പ്പന നടത്തിയത്. ഇതോടെ ക്രഷറിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനോടും പാറമട ഉടമയോടും വിശദീകരണവും തേടി. വിശദീകരണം തൃപ്തികരം അല്ലാത്തതിനാലാണ് കണ്ടുകെട്ടല്‍ നടപടിയിലേക്ക് നീങ്ങിയത്.

വലിയ തോതില്‍ പാറപൊട്ടിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും ചേര്‍ന്ന് പ്രവര്‍ത്തനം തടഞ്ഞ പാറമടയാണ് തണ്ണിക്കോട്ട് ഗ്രൂപ്പ് വാടകയ്ക്ക് എടുത്തത്. കോതമംഗലം കേന്ദ്രമായി  പണം പലിശക്ക് നൽകി സമ്പന്നയാ ഇയാൾ കഴിഞ്ഞ ദിവസ്സം  പുതിയ ആഡംഭര കാറിൽ  കോവിഡ് നിയമങ്ങൾക്ക് വിരുദ്ധമായി  കോതമംഗലത്ത് വൺ മാൻഷോ നടത്തിയിരുന്നു . കോതമംഗലം പോലീസ്  ഇയാൾക്കെതിരെ  കേസ്സെടുക്കുകയും ചെയ്തിരുന്നു . വൻതോതിൽ  പണം വാരിക്കോരി ചെലവഴിക്കുന്ന ഇയാൾക്കെതിരെ  കൂടുതൽ അന്വേഷണം വേണമെന്നും പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അവശ്യ ഉയർന്നിട്ടുണ്ട് .

You might also like

-