പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണം ആറുപേരെ സുരക്ഷ സേന കസ്റ്റഡിയിലെടുത്തു.

മേഖലയിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. ഇന്നലെ ഉണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. 4 സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

0

ശ്രീനഗർ| ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ആറുപേരെ സുരക്ഷ സേന കസ്റ്റഡിയിലെടുത്തു.ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത്തത്. മേഖലയിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. ഇന്നലെ ഉണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. 4 സൈനികർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
പൂഞ്ച് സുരാന്‍കോട്ടിലെ സനായ് ഗ്രാമത്തിനടുത്ത് വെച്ച് ശനിയാഴ്ച വൈകിട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിരുന്നു.വ്യേമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചു. വാഹനങ്ങള്‍ ഷാഹ്‌സിതാറിലെ വ്യോമതാവളത്തിലേക്ക് മാറ്റിയിരുന്നു.ആക്രമണത്തിൽ ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു വ്യോമസേന അംഗത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ഭീകരർ കാടുകളിൽ അഭയം തേടിയിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സൈന്യവും പൊലീസും ചേർന്നാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്.

You might also like

-