വന്യജീവി ശല്യം വായനാടിൽ കർഷക പ്രതിഷേധം

വന്യജീവി ആക്രമണത്തിൽ ഉൾപ്പെടുത്തി കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകുക.ബെന്നിയുടെ കടബാധ്യതകൾ സർക്കാർ ഏറ്റെടുക്കുകയും ആശ്രിതർക്ക് ജോലി നൽകുകയും ചെയ്യുക. കാടും നാടും വേർതിരിച്ചുകൊണ്ട് വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള കരിങ്കൽ ഭിത്തികൾ ഉൾപ്പടെ വർഷങ്ങൾ ആയി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തകർന്നു കിടക്കുന്നത് അടിയന്തിരമായി പുനർനിർമ്മിക്കുക

0

മാനന്തവാടി | വന്യ ജീവി ശല്യം പരിഹരിക്കുക വന്യ ജീവി ആക്രമണങ്ങളിൽ ജീവനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുക കാർഷിക വിളകൾക്കുണ്ടായ നാശത്തിന് വിള നാശത്തിന്റെ മൂല്യം കണക്കി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോപം . നടവയൽ പുലയംപറമ്പിൽ ബെന്നിയുടെ മരണം, വന്യജീവി ആക്രമണത്തിൽ ഉൾപ്പെടുത്തി കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകുക.ബെന്നിയുടെ കടബാധ്യതകൾ സർക്കാർ ഏറ്റെടുക്കുകയും ആശ്രിതർക്ക് ജോലി നൽകുകയും ചെയ്യുക.
കാടും നാടും വേർതിരിച്ചുകൊണ്ട് വനാതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള കരിങ്കൽ ഭിത്തികൾ ഉൾപ്പടെ വർഷങ്ങൾ ആയി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തകർന്നു കിടക്കുന്നത് അടിയന്തിരമായി പുനർനിർമ്മിക്കുക.
വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും, ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തവരുടെ ആശ്രിതർക്ക് വനം വകുപ്പിൽ സ്ഥിരം ജോലി നൽകുകയും, പ്രഖ്യാപിച്ച മുഴുവൻ തുകയും ധനസഹായമായി നൽകുകയും ചെയ്യുക. കാടും നാടും പൂർണമായി വേർതിരിക്കുക.
നാട്ടിൽ ഇറങ്ങുന്ന അപകടകാരികളായ മുഴുവൻ വന്യജീവികളെയും വെടിവെച്ചു കൊല്ലുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വയനാട് കർഷകർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2024 മെയ് 17 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പുൽപ്പള്ളി ഭൂദാനം ഫോറെസ്റ്റ് സ്റ്റേഷനു മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ നടത്തുമെന്നു സംഘാടകർ അറിയിച്ചു .പ്രക്ഷോപ സമരം നെയ്‌ക്കുപ്പ സെന്റ് ജോസഫ് പള്ളി വികാരി ഫാദർ ജോർജ് തട്ടാംപറമ്പിൽ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പ്രവർത്തിക്കുന്ന മുഴുവൻ കർഷക സംഘടനാപ്രതിനിധികളും സമരത്തിൽ അണിചേരണമെന്നു സംഘാടകർ അറിയിച്ചു

You might also like

-