ഐഎസ് ബന്ധം മുന്ന് യുവാക്കൾ കോയമ്പത്തൂരിൽ പിടിയിൽ

മുഹമ്മദ് ഹുസൈൻ,ഷാജഹാൻ,ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പിടിയിലായത്

0

കോവൈ :ഐഎസ് ബന്ധമുള്ള മൂന്ന് യുവാക്കൾ കോയമ്പത്തൂരിൽ അറസ്റ്റിലായി. മുഹമ്മദ് ഹുസൈൻ,ഷാജഹാൻ,ഷെയ്ഖ് സെയിഫുള്ള എന്നിവരാണ് തമിഴ്‌നാട് പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പിടിയിലായത്. എൻഐഎയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.കോയമ്പത്തൂരിൽ ചാവേർ ആക്രമണങ്ങൾ നടത്താനും ഇന്റലിജൻസ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി എൻഐഎ നേരത്തെ കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരെ പ്രത്യേക സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

You might also like

-