ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികൾ മരിച്ച സംഭവം; കേന്ദ്ര ആരോഗ്യ മന്ത്രിക്കെതിരെ കേസ്

മസ്തിഷ്‌ക്കജ്വരത്തെ കുറിച്ച് മതിയായ ബോധവൽക്കരണം നടത്തിയില്ലെന്ന് പരാതിയുണ്ട്. സാമൂഹിക പ്രവർത്തക തമന്ന ഹാഷ്മിയാണ് മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്

0

പട്ന :ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് 147കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ, ബിഹാർ ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ എന്നിവർക്കെതിരെ കേസ്. മസ്തിഷ്‌ക്കജ്വരത്തെ കുറിച്ച് മതിയായ ബോധവൽക്കരണം നടത്തിയില്ലെന്ന് പരാതിയുണ്ട്. സാമൂഹിക പ്രവർത്തക തമന്ന ഹാഷ്മിയാണ് മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്

അതേസമയം, ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ 147 ആയി . ഏഴുപേരാണ് ഇന്ന് മരിച്ചത്. നൂറിലേറെ കുട്ടികൾ ചികിത്സയിലുണ്ട്. ജൂൺ ആദ്യവാരമാണ് മുസഫർപൂരിൽ മസ്തിഷ്‌കജ്വരം പടർന്നുപിടിച്ചത്. അസുഖം പടരുമ്പോഴും മതിയായ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ മാത്രം 83 കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്.

You might also like

-