നരേന്ദ്രമോദിയെ പോലെ ജനപ്രിയനായ നേതാവ് ലോകത്തില്‍ ഇല്ല,കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറി ” അനില്‍ ആന്‍റണി

"ഞാന്‍ ജനിച്ചത് ഒരു കോണ്‍ഗ്രസ് കുടുംബത്തിലാണ്. കോണ്‍ഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളര്‍ന്നത്. എന്നാല്‍, അന്നത്തെ കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ താല്പര്യങ്ങളെക്കാള്‍ കൂടുതല്‍ രണ്ട്, മൂന്ന് വ്യക്തിക്കളുടെ താല്‍പര്യങ്ങളില്‍ മാത്രമാണ് താല്പര്യം പ്രകടിപ്പിക്കുന്നത് നരേന്ദ്രമോദിയെ പോലെ ജനപ്രിയനായ നേതാവ് ലോകത്തില്‍ ഇല്ല "

0

ഡൽഹി | കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. നരേന്ദ്രമോദി അഴിമതി രഹിത നേതാവാണെന്നും രാജ്യസേവനത്തിന് ബിജെപി അല്ലാതെ മികച്ച മറ്റൊരു ഇടമില്ലെന്നും അനില്‍ ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കൊണ്ടുള്ള അനില്‍ ആന്‍റണിയുടെ പ്രതികരണം . രണ്ടോ മൂന്നോ വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. നേതൃത്വത്തിലുള്ളവര്‍ രാജ്യത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിന് വേണ്ടിയാണെന്നും ബിജെപി പ്രവര്‍ത്തിക്കുന്നത് രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നുമാണ് അനില്‍ ആന്റണി പറഞ്ഞു .

“ഞാന്‍ ജനിച്ചത് ഒരു കോണ്‍ഗ്രസ് കുടുംബത്തിലാണ്. കോണ്‍ഗ്രസ് കാഴ്ചപ്പാടുകളോടെയാണ് വളര്‍ന്നത്. എന്നാല്‍, അന്നത്തെ കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യ താല്പര്യങ്ങളെക്കാള്‍ കൂടുതല്‍ രണ്ട്, മൂന്ന് വ്യക്തിക്കളുടെ താല്‍പര്യങ്ങളില്‍ മാത്രമാണ് താല്പര്യം പ്രകടിപ്പിക്കുന്നത് നരേന്ദ്രമോദിയെ പോലെ ജനപ്രിയനായ നേതാവ് ലോകത്തില്‍ ഇല്ല “അനില്‍ ആന്‍റണി പറഞു
കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി നേതൃത്വം അവസരം നല്‍കിയെന്നും ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച നേതൃത്വത്തോട് നന്ദി അറിയിക്കുന്നുവെന്നും അനില്‍ പ്രതികരിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തിരുന്നു

You might also like

-