യു.എ.ഇ യുടെ ‘ഹോപ് പ്രോബ്’ പേടകം ചൊവ്വാ ഭ്രമണപഥത്തിലെത്തി

2020 ജൂലായ് 21-നാണ് ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലർച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്‌പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം.

0

യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം. അറബ് ലോകത്തെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം ഹോപ്പ് ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ഇതോടെ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ. അമേരിക്ക, സോവിയറ്റ് യൂണിയൻ, യൂറോപ്പ്, ഇന്ത്യ തുടങ്ങിയവരാണ് ഇതിന് മുൻപ് ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.ഏഴ് മാസം മുൻപാണ് ഹോപ് പേടകം ഭൂമിയിൽ നിന്ന് പുറപ്പെട്ടത്. ജൂലൈ 21 ന് പ്രാദേശിക സമയം പുലര്‍ച്ചെ 1.58 നായിരുന്നു ഹോപ് പ്രോബ് വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററില്‍ നിന്നായിരുന്നു ചരിത്രദൗത്യം. ഹോപ്പ് പ്രോബ് പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ സുരക്ഷിതമായി പ്രവേശിക്കുകയെന്നതായിരുന്നു ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടം. പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യുമെന്നാണ് കരുതുന്നത്. ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനമാണ് യുഎഇയുടെ ഹോപ്പ് പേടകം പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍, ഇമേജര്‍, അള്‍ട്രാവയലറ്റ് സ്പെക്ട്രോമീറ്റര്‍ എന്നിവ ഹോപ്പിന്റെ പ്രധാന ഭാ​ഗങ്ങളാണ്. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ദൗത്യം നിരീക്ഷിക്കുന്നത്.

ഭൗമോപരിതലത്തിൽനിന്ന് 49.4 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തിയത്. ഭ്രമണപഥത്തിലെത്തിയാൽ പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും.200 ദിവസത്തെ യാത്രയ്‌ക്കൊടുവിൽ, യുഎഇ രൂപീകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നത്. ഹോപ്പ് ഭ്രമണപഥത്തിലെത്തുന്നതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടുന്നത്. ബുർജ് ഘലീഫ അടക്കമുള്ള കെട്ടിടങ്ങളിൽ പേടകത്തിന്‍റെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

ആറിലേറെ ചൊവ്വാദൗത്യങ്ങള്‍ പരാജയപ്പെട്ട വേളയിലാണ് യു.എ.യുടെ ദൗത്യം സാക്ഷാത്കൃതമാകുന്നത്. ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്‍ററിലെ ശാസ്ത്രജ്ഞരാണ് ഹോപ് പ്രോബ് വികസിപ്പിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് കോളറാഡോ ബൗള്‍ഡര്‍, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നീ സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. സ്‌പേസ്‌ക്രാഫ്റ്റ്, ലോജിസ്റ്റിക്, മിഷന്‍ ഓപറേഷന്‍, പ്രൊജക്ട് മാനേജ്‌മെന്റ്, സയന്‍സ് എജ്യുക്കേഷന്‍, ഗ്രൗണ്ട് സ്റ്റേഷന്‍, വിക്ഷേപണ വാഹനം എന്നിങ്ങനെ ഏഴു സംഘങ്ങളായാണ് ദൗത്യസംഘം പ്രവര്‍ത്തിക്കുന്നത്. ഉംറാന്‍ ഷറഫ് ആണ് 150 അംഗ യു.എ.ഇ എഞ്ചിനീയര്‍മാരെ നയിക്കുത്. ഇതില്‍ 34 ശതമാനം വനിതകളാണ്. നക്ഷത്രങ്ങളെ നിരീക്ഷിക്കാനുള്ള സ്റ്റാര്‍ ട്രാക്കറുകള്‍, ചൊവ്വോപരിതലത്തിലെ വെള്ളം, മഞ്ഞുകണങ്ങള്‍, പൊടിപടലങ്ങള്‍, അന്തരീക്ഷത്തിലെ മറ്റു പ്രത്യേകതകള്‍ എന്നിവ കണ്ടെത്താനുള്ള എമിറേറ്റ്‌സ് എക്‌സ്‌പ്ലൊറേഷന്‍ ഇമേജര്‍, 20 ജിഗാബൈറ്റ് ഡേറ്റ സ്റ്റോറേജ്, അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍ തുടങ്ങിയവ ഉപഗ്രഹത്തിലുള്ളത്.