മുന്നണി വിടുമോ? മാണി സി കാപ്പൻ ഇന്ന് പവാറുമായികൂടിക്കാഴ്ച്ച നടത്തും

മുന്നണി മാറ്റം സംബന്ധിച്ച ത൪ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് മാണി സി. കാപ്പനടക്കമുള്ള നേതാക്കളെ ശരത് പവാ൪ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.

0

ഡൽഹി :പാലാ സീറ്റുമായി ബന്ധപ്പെട്ട് മാണി സി. കാപ്പൻ എം.എൽ.എ ഇന്ന് ഡൽഹിയിൽ. എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. മറ്റ് നേതാക്കളുമായും ശരത് പവാർ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.പല സീറ്റിനായി യു.ഡി.എഫിലെത്തുമെന്ന വാർത്തകൾക്കിടെയിലാണ് മാണി സി കാപ്പൻ എന്ന് പവറുമായി കൂടിക്കാഴ്ച നടത്തുന്നത്. മുന്നണി മാറ്റം സംബന്ധിച്ച ത൪ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് മാണി സി. കാപ്പനടക്കമുള്ള നേതാക്കളെ ശരത് പവാ൪ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് മണിക്ക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. മുന്നണി മാറാൻ തീരുമാനിച്ചുവെന്നും ഇതാണ് പാ൪ട്ടിക്ക് ഗുണകരമെന്നും കാപ്പന്‍ ശരത് പവാറിനെ ധരിപ്പിക്കുമെന്നാണ് വിവരം.

ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കേണ്ടതുള്ളതിനാൽ വെള്ളിയാഴ്ചയോടെ എൻ.സി.പി ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. ഇതിനായി നാളെയും മറ്റന്നാളുമായി മറ്റ് നേതാക്കളുമായും ശരത് പവാ൪ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇടതുമുന്നണിയിൽ തന്നെ തുടരുമെന്നും പാല സീറ്റ് പാ൪ട്ടിക്ക് തന്നെ വിട്ടുകിട്ടണമെന്നുമായിരുന്നു കഴിഞ്ഞ തവണ നേതാക്കന്മാരെ കണ്ട ശേഷം എൻ.സി.പി ദേശീയ നേതൃത്വം നിലപാടെടുത്തിരുന്നത്.