കോഴിക്കോട് വീണ്ടും നിപ അതീവ ജാഗ്രത സമ്പര്‍ക്ക 77 പേര് പട്ടികയില്‍

സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്നും ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 പേര്‍ ബന്ധുക്കള്‍ രോഗിയുടെ ബന്ധുക്കളാണ്

കോഴിക്കോട് | കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്നും ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 14 പേര്‍ ബന്ധുക്കള്‍ രോഗിയുടെ ബന്ധുക്കളാണ്. സമ്പര്‍ക്ക പട്ടികയില്‍ പെട്ട രണ്ട് പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിപ്പെട്ടവരെന്നും കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

രോഗം പകര്‍ന്നത് വവ്വാലില്‍ നിന്നെന്ന് സംശയിക്കുന്നതായും കെ മുരളീധരന്‍ പറഞ്ഞു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെ വവ്വാലുകളടെ പ്രജനന കാലമാണ്. രോഗ ബാധിതനായ വ്യക്തി ഗോഡൗണ്‍ വൃത്തിയാക്കിയപ്പോള്‍ വവ്വാലിന്റ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. കൂടെയൊരു സഹായി ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു. നിപയെ പറ്റി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ ബാധകമല്ലെന്നും ഇപ്പോള്‍ ആരോഗ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിഗെല്ല ബാധയുടെ വിശദാംശങ്ങളും അദ്ദേഹം പങ്കുവെച്ചു. തിരുവനന്തപുരത്ത് 6 കേസ് പൊസിറ്റീവ്. വയനാട് 9, കൊല്ലം 2, കോഴിക്കോട് 3, 7 പേരുടെ ടെസ്റ്റ് ഫലം വരാനുണ്ട് – ആരോഗ്യമന്ത്രി വ്യക്തമാക്കി. 47 പേര്‍ ഷിഗെല്ല ലക്ഷണങ്ങളോടെ വയനാട്ടില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ടെസ്റ്റ് ഫലം വന്നിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം നിപയും , ഷിഗെല്ലയും ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഷിഗെല്ല ബാധയില്‍ ഹോട്ടലില്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയില്‍ തൃപ്തിയില്ല. പരിശോധിച്ച കടകളുടെ എണ്ണം അടക്കം നല്‍കണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

You might also like

-