നടിയെ അക്രമിച്ച കേസ് ഇന്ന് വിചാരണ കോടതി പരിഗണിക്കും

എട്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ കേസിലെ നിർണ്ണായക തെളിവാണ് ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ദിലീപിന്റെ ഹർജിയിൽ സുപ്രീംകോടതി അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്  ദൃശ്യങ്ങൾ കാണിക്കുന്നത്

0

കൊച്ചി: നടിയെ അക്രമിച്ച കേസ് ഇന്ന് വിചാരണ കോടതി പരിഗണിക്കും.നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇന്നലെ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്റെ സാന്നിധ്യത്തിൽ പരിശോധിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ദനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചിരുന്നത്. എല്ലാ പ്രതികൾക്കും അഭിഭാഷകന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ ആവശ്യമെങ്കിൽ പരിശോധിക്കാമെന്ന് സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങളാവും നടക്കുക.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ഇന്നലെ കോടതിയിൽ എത്തി.ച്ചയ്ക്ക് ശേഷമാണ് അഭിഭാഷകനും സാങ്കേതിക വിദഗ്ധനും ഒപ്പം ദിലീപ് കോടതിയിൽ എത്തിയത്ദൃശ്യങ്ങൾ മറ്റു പ്രതികൾക്കൊപ്പമല്ലാതെ കാണണമെന്ന ദിലീപിന്റെ ആവശ്യം പ്രത്യക കോടതി അനുവദിക്കുകയായിരുന്നു.അടച്ചിട്ട കോടതി മുറിയിൽ ഒരുക്കിയ ലാപ്ടോപ്പിലാണ് ദൃശ്യങ്ങൾ കാണിച്ചത്. എട്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ കേസിലെ നിർണ്ണായക തെളിവാണ് ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ദിലീപിന്റെ ഹർജിയിൽ സുപ്രീംകോടതി അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്  ദൃശ്യങ്ങൾ കാണിക്കുന്നത്.

You might also like

-