.പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തു പ്രതിക്ഷേധം

മാധ്യമപ്രവർത്തകരുടെ മാർച്ച് ജി.പി.ഒലേക്ക് നടക്കും.

0

തിരുവനന്തപുരം :പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തു വിവിധയിടങ്ങളിൽ പ്രതിക്ഷേധ സമരം തുടരലും രാജ്യ തലസ്ഥാനത്ത് ഉണ്ടായ പ്രക്ഷോഭങ്ങളുടെ ചുവടു പിടിച്ച് സംസ്ഥാന രാജ്ഭവനുമുന്നിൽ പ്രതിഷേധസമരം സങ്കടിപ്പിച്ചിരുന്നു ഇന്നും തിരവനന്തപുരത്ത് പ്രതിഷേധ പരിപാടികൾ ഉണ്ടാകും. മാധ്യമപ്രവർത്തകരുടെ മാർച്ച് ജി.പി.ഒലേക്ക് നടക്കും. കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ പരിപാടികളും ഉണ്ടാകും. ഉച്ചയോടെ പാളയം പള്ളിയിൽ നിന്ന് വലിയ പ്രതിഷേധ മാർച്ച് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ചുവടു പിടിച്ച് പ്രക്ഷോപങ്ങൾ
സീതാറാം യച്ചൂരിയും ഡി.രാജയും അറസ്റ്റിലായതോടെ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മാർച്ചുമായെത്തിയതോടെ പൊലീസ് തടഞ്ഞു. ഒടുവിൽ ഏറെ നേരം നീണ്ടു നിന്ന സംഘർഷമായിരുന്നു.തുടർന്ന് കെ.എസ്.യു, , എ.ഐ.വൈ.എഫ് തുടങ്ങിയ സംഘടനകളും എത്തി പ്രതിഷേധത്തിന് ആക്കം കൂട്ടി. തുടർന്നാണ് തലസ്ഥാനത്തെ സാംസ്കാരിക പ്രവർത്തകർ എത്തി സർഗാത്മക പ്രതിഷേധം അറിയിച്ചത്.

You might also like

-