മംഗളുരുവില്‍ മാധ്യമ വിലക്ക് മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കേരളത്തിൽ നിന്നുമുള്ള അൻപതോളം മാധ്യമ പ്രവർത്തകരെയാണ് പോലീസ് പിടികൂടി കസ്റ്റഡിയിൽ എടുത്തട്ടുള്ളത് 

0

മംഗളുരു:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മംഗളുരുവില്‍ കനത്ത നിയന്ത്രണങ്ങള്‍.മാധ്യമസ്വന്തന്ത്ര്യം നിക്ഷേധിച്ച്‌ പോലീസ് റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കേരളത്തിൽ നിന്നുമുള്ള അൻപതോളം മാധ്യമ പ്രവർത്തകരെയാണ് പോലീസ് പിടികൂടി കസ്റ്റഡിയിൽ എടുത്തട്ടുള്ളത്.ക്യാമറ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
മംഗലാപുരത്തെ സംഘർഷ ദൃശ്യങ്ങൾ പകർത്തരുതെന്ന് കർശന നിർദേശം നൽകി.. സിറ്റി പൊലീസ് കമ്മീഷണർ നേരിട്ടെത്തിയാണ് നടപടി.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.

You might also like

-