എട്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ആത്മഹത്യാ കുറിപ്പ് എഴുതി ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി

തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്തത് സംഘർഷത്തിനിടയാക്കി. പൊലീസ് ജീപ്പിന്‍റെ ചില്ല് തക‍‍‍ർന്നു. സംഭവത്തിൽ പരിക്കേറ്റ നാട്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0

പാലക്കാട് :വാളയാറിന് സമീപം എട്ട് വയസുകാരിയെ പീഡിപ്പിചു ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. പൊലീസ് പിടിയിലാകുമെന്ന് കണ്ടതോടെ 55 വയസ്സുകാരനായ പ്രതി ആത്മഹത്യകുറിപ്പ് എഴുതിവെച്ച് ഒളിവിൽപോവുകയായിരുന്നു. തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്തു.രണ്ടാഴ്ചകൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം.

പീഡനത്തിനിരയായ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം വാളയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിടിയിലാകുമെന്ന് കണ്ടതോടെ അയൽ വാസിയായ 55 വയസ്സുകാരനായ പ്രതി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പൊലീസ് ജില്ലയിൽ വ്യാപക തിരച്ചിൽ നടത്തുകയും വാളയാറിന് സമീപത്ത് വെച്ച് പ്രതിയെ പിടികൂടുകയും ചെയ്തു.അതേസമയം തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതിയെ നാട്ടുകാർ കയ്യേറ്റം ചെയ്തത് സംഘർഷത്തിനിടയാക്കി. പൊലീസ് ജീപ്പിന്‍റെ ചില്ല് തക‍‍‍ർന്നു. സംഭവത്തിൽ പരിക്കേറ്റ നാട്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

You might also like

-