ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി വേണ്ടതും മാറ്റി

കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി

0

ഡൽഹി :ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. ഇരുപത്തേഴാം തവണയാണ് ഈ കേസ് സുപ്രീംകോടതി മാറ്റിവെക്കുന്നത്. ഇനി കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടരുതെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നൽകി.ലാവ്‍ലിൻ കേസ് സുപ്രിംകോടതി മാറ്റി വെച്ചതിനു പിന്നിലെ വൻ ശക്തി അദാനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു