നേമം മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല ഓ രാജഗോപാൽ

എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല എന്ന് ഒ രാജഗോപാല്‍.

0

തിരുവനന്തപുരം :നേമം മണ്ഡലത്തിലെ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും അവിടുത്തെ എം.എല്‍.എ ആയിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു ബന്ധവും തനിക്ക് നേമവുമായി ഇല്ല എന്ന് ഒ രാജഗോപാല്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാജഗോപാലിന്‍റെ പ്രതികരണം.

മാറ്റത്തിനായാണ് താന്‍ വോട്ട് രേഖപ്പെടുത്തിയത്. തലശ്ശേരിയിലും ഗുരുവായൂരും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാത്തതിനെക്കുറിച്ചും തനിക്ക് അറിയില്ല എന്നയായിരുന്നു രാജഗോപാലിന്‍റെ പ്രതികരണം.
ബി.ജെ.പിയുടെ ഏക സിറ്റിം​ഗ് എം.എൽ.എയായ ഒ. രാജ​ഗോപാലിന്റെ തണുപ്പൻ പ്രതികരണം ഏറെ ചർച്ചയാവുകയാണ്. ബി.ജെ.പി ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലത്തെ കുറിച്ചാണ് മുതിർന്ന നേതാവ് ഇത്തരത്തിൽ പ്രതികരിച്ചത്.നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിന് മറുപടിയായാണ് എം.എൽ.എയുടെ പ്രതികരണം. കെ. മുരളീധരനെതിരായ ആക്രമം ശരിയായ ഏർപ്പാടല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.