പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ പ്രസ്താവന തള്ളി പാലക്കാട് ഡിഎംഒ

വെള്ളിയാഴ്ച പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു ആരോ​ഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞത്. മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുരളീധരൻ്റെ പ്രതികരണം. ഇതിനെ തള്ളിക്കൊണ്ടാണ് പാലക്കാട് ഡിഎംഒ രം​ഗത്തെത്തിയത്.

പാലക്കാട്| പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ പ്രസ്താവന തള്ളി പാലക്കാട് ഡിഎംഒ ഡോ. ടി വി റോഷ്. പാലക്കാട് കോളറ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ പറഞ്ഞു. ഡിഎംഒയുടെ പ്രസ്താവന പുറത്തുവന്നതോടെ തിരുത്തി ആരോഗ്യവകുപ്പും രംഗത്തെത്തി.വെള്ളിയാഴ്ച പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു ആരോ​ഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞത്. മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുരളീധരൻ്റെ പ്രതികരണം. ഇതിനെ തള്ളിക്കൊണ്ടാണ് പാലക്കാട് ഡിഎംഒ രം​ഗത്തെത്തിയത്. പാലക്കാട് ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾക്ക് കോളറ ഉള്ളതായി സംശയമുണ്ടായിരുന്നുവെന്നും പരിശോധനയിൽ ഇരുവർക്കും കോളറ ഇല്ലെന്ന് സ്ഥിരീകരിച്ചുവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും ചികിത്സയിൽ ഉണ്ടായിരുന്നത്.

ഡിഎംഒയുടെ പ്രസ്താവന വന്നതിൻ്റെ തൊട്ടുപിന്നാലെയായിരുന്നു ആരോഗ്യവകുപ്പിൻ്റെ പ്രതികരണം വന്നത്. രണ്ട് പേർക്ക് കോളറ ലക്ഷണം മാത്രമാണെന്നും മൈക്രോബയോളജി ലാമ്പിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു
അതേസമയം പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു . കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. അതേസമയം തൃശൂരിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തു. വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് രോഗബാധ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ. ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോ​​ഗ ബാധ. അവധി ആഘോഷിക്കാൻ തമിഴ്നാട്ടിലെ അമ്മ വീട്ടിൽ പോയി മടങ്ങി വന്നതായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് കുട്ടികൾ ചികിത്സയിൽ ഉള്ളത്.

You might also like

-