ബിനീഷ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി എന്ന് പരിഗണിക്കും .

അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി സമീപിച്ചിട്ടുള്ളത്

0

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിർവാദം കേട്ട ശേഷമായിരിക്കും കോടതി ഹർജിയിൽ തീരുമാനമെടുക്കുക. ചൊവ്വാഴ്ച ബിനീഷിന് വേണ്ടി അഡ്വ. കൃഷ്ണൻ വേണുഗോപാൽ ഹാജരായി. അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി സമീപിച്ചിട്ടുള്ളത്. അച്ഛന്റെ അസുഖം ഗുരുതരമാണ് എന്നും താനുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യം അത്യാവശ്യമാണ് എന്നും ഹർജിയിൽ പറയുന്നു. നേരത്തെ, ഫെബ്രുവരിയിൽ കോടതി ജാമ്യഹർജി പരിഗണിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. കേസിൽ ഒക്ടോബർ 29നാണ് ബിനീഷിനെ ഇഡി അറസ്റ്റു ചെയ്തത്. നവംബർ 11 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അദ്ദേഹം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണിപ്പോൾ. കേസില്‍ നാലാം പ്രതിയാണ് ബിനീഷ്

You might also like

-