സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരികൊവിഡ് ബാധിച്ച് മരിച്ചു.

രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഡല്‍ഹി മിറര്‍, ഏഷ്യാവില്‍ ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.

0
Sitaram Yechury
@SitaramYechury

ഡൽഹി :മാധ്യമപ്രവർത്തകനും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 35 വയസായിരുന്നു. രാവിലെ 5.30നായിരുന്നു മരണം.ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു ആശിഷ്. ഗുഡ്ഗാവിലെ മെഡാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി ഐസിയുവിലായിരുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഡല്‍ഹി മിറര്‍, ഏഷ്യാവില്‍ ഇംഗ്ലീഷ് എന്നിവിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.