സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ , ഏറ്റുവും വേഗത്തിൽ വാക്‌സിൻ വിതരണം

ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 6225976 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി. വാക്‌സിന്‍ ദൗര്‍ബല്യം പരിഹരിക്കാന്‍ കേന്ദ്രം ഇടപ്പെടണം

0

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മറ്റുള്ളവരെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍മാര്‍ ഉപയോഗിക്കും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഏപ്രില്‍ 24 ശനിയാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം സര്‍ക്കാര്‍-പൊതുമേഖലാ ഓഫീസുകള്‍ക്ക് അവധിയായിരിക്കും.അതേസമയം ആ ദിവസത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല. 24 നും 25 നും അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ.

അതേസമയം ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 6225976 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി. വാക്‌സിന്‍ ദൗര്‍ബല്യം പരിഹരിക്കാന്‍ കേന്ദ്രം ഇടപ്പെടണം. മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം ഇടപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ പോളിസി കേരളത്തിന് പ്രതികൂലമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാനാണ് കേന്ദ്രം പറയുന്നത്.
കൊവിഡ് കാരണം വലിയ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനങ്ങള്‍ക്കുള്ളത്. കേന്ദ്ര സര്‍ക്കാരിന് 150 രൂപക്ക് നല്‍കുന്ന വാക്‌സിന്‍ 400 രൂപക്ക് സംസ്ഥാനത്തിന് ലഭിക്കൂ. ഇത് കാരണം സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസേന 3,70,000 വാക്‌സിന്‍ വിതരണം ചെയ്യേണ്ടതുണ്ട്. ഇനി ദിവസേന 370000 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെങ്കിലെ ലക്ഷ്യം നിറവേറ്റാന്‍ കഴിയു. അതിനാല്‍ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്രം ഇടപെടണം. മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗം രാജ്യത്താകെ ശക്തമായി തുടരുകയാണ്. ഇന്ന് 121763 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ടെസ്റ്റ്,നിരീക്ഷണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 17. 69 ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. രോഗികള്‍ കൂടുതല്‍ ഉള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഘട്ടത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തിലാണ് രണ്ടാം വ്യാപനം. ആശങ്ക ജനകമായ സാഹചര്യം ഉടലെടുക്കുകയാണ്. രണ്ടാം തരംഗം ആരോഗ്യ വിദഗ്ദര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മാരകമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജാഗ്രതയോടെ കോവിഡിനെ തടയാന്‍ കഴിഞ്ഞ ജനതയാണ് നാം. അത് ലോകത്തിന് മുന്നില്‍ തെളിയിച്ചതാണ്. ആശങ്ക ജനകമായ സാഹചര്യം ഉടലെടുക്കുന്നു. സാഹചര്യം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ സര്‍ജ് കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണം

You might also like

-