സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന ഇന്ന് മുതൽ സാധാരണ നിലയിൽ

സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 10 ന് ചേരുന്ന ഉന്നതതല യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു

0

തിരുവനന്തപുരം | സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തന സമയം സാധാരണ ഗതിയിലേക്ക്. ഇന്ന് മുതൽ ക്ലാസുകൾ വൈകുന്നേരം വരെയുണ്ടാകും. 10, 11, 12 ക്ലാസുകളാണ് വൈകുന്നേരം വരെ ഉണ്ടാവുക. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ ഇന്ന് നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമെടുക്കും. എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.”സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക് എത്തുമ്പോൾ സർക്കാർ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10,11,12 ക്ലാസുകളാണ് ഇന്നുമുതൽ സമയം പ്രവർത്തിച്ച് തുടങ്ങുന്നത്. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ 10 ന് ചേരുന്ന ഉന്നതതല യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളുടെ സമയക്രമത്തിൽ മാറ്റം പരിഗണിക്കുന്നതായും മന്ത്രി പറഞ്ഞു.

10, 11, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ കണക്കിലെടുത്താണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കിയത്. പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുക, റിവിഷൻ പൂർത്തിയാക്കുക, കഴിയുന്നത്ര പ്രാക്ടിക്കലുകൾ നൽകുക, മോഡൽ പരീക്ഷയ്‌ക്ക് കുട്ടികളെ തയ്യാറാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവർത്തന സമയം രാവിലെ മുകൽ വൈകിട്ടുവരെ ക്രമീകരിക്കുന്നത്.

ഫെബ്രുവരി 14 മുതലാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. ഫെബ്രുവരി ഏഴ് മുതൽ 12 വരെ ഓൺലൈൻ ക്ലാസുകൾ തുടരും. ക്ലാസുകളുടെ സമയക്രമം സംബന്ധിച്ച മാർഗ്ഗരേഖ സർക്കാർ ഇന്ന് പുറത്തിറക്കും. കർശന മാനദണ്ഡം പാലിച്ചായിരിക്കണം സ്‌കൂളുകളുടെ പ്രവർത്തനം എന്ന് ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

-

You might also like

-