താലികെട്ടിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വിവാഹദിവസം രാവിലെ നവവധു ജീവനൊടുക്കി

രാവിലെ ബ്യൂട്ടീഷ്യൻ എത്തിയപ്പോൾ കുളിച്ച് വരാമെന്ന് പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്‌ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് ശുചിമുറിയുടെ ചില്ല് പൊട്ടിച്ച് നോക്കിയെങ്കിലും കാണാനായില്ല.

0

കോഴിക്കോട് | വിവാഹദിവസം രാവിലെ യുവതി ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) ആത്മഹത്യ ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി മേഘയുടെ വിവാഹം ഇന്നലെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ഇവരുടെ വീട്ടിൽ തന്നെയാണ് വിവാഹം നടത്താനിരുന്നത്.രാവിലെ ബ്യൂട്ടീഷ്യൻ എത്തിയപ്പോൾ കുളിച്ച് വരാമെന്ന് പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്‌ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് ശുചിമുറിയുടെ ചില്ല് പൊട്ടിച്ച് നോക്കിയെങ്കിലും കാണാനായില്ല. തുടർന്ന് കിടപ്പുമുറിയുടെ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.

ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് ചേവായൂർ പോലീസ് കേസെടുത്തിരിക്കുന്നത്.

-

You might also like

-