നെട്ടൂരില്‍ ചതുപ്പു നിലത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട് .

0

എറണാകുളം നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ . കുമ്പളം സ്വദേശി അർജുൻ ആണ് കൊല്ലപ്പെട്ടത്.മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട് . സംഭവത്തിൽ അർജുന്റെ സുഹൃത്തുക്കളായ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അജിത്ത്, നിബിൻ, റോണി, അനന്ദു എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.

അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണവുമായി അർജുന്റെ പിതാവ് വിദ്യൻ രംഗത്തെത്തിയിട്ടുണ്ട്. മകനെ കാണാതായിട്ട് പോലീസിൽ പരാതി നൽകിയിട്ടും പനങ്ങാട് പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് വിദ്യൻ ആരോപിച്ചു.

തന്നെ പോലീസ് അപമാനിക്കുകയാണ് ചെയ്തത്. മകന് കഞ്ചാവ് കച്ചവടമാണെന്ന് പറഞ്ഞ് അക്ഷേപിച്ചുവെന്നും മകനെ കണ്ടെത്തി തരാൻ പൊലീസ് കണിയാൻമാരല്ലെന്ന് പറഞ്ഞുവെന്നും അച്ഛൻ പറഞ്ഞു.

You might also like

-