തമിഴ്‌നാട് ബി.ജെ.പി ഉപാധ്യക്ഷന്‍ ബി.ടി. അരശകുമാര്‍ ഡി.എം.കെയില്‍ ചേര്‍ന്നു

ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്തിലെത്തിയാണ് അരശകുമാര്‍ ഡി.എം.കെയില്‍ അംഗത്വമെടുത്തത്

0

ചെന്നൈ :തമിഴ്‌നാട് ബി.ജെ.പി ഉപാധ്യക്ഷന്‍ ബി.ടി. അരശകുമാര്‍ ഡി.എം.കെയില്‍ ചേര്‍ന്നു. വ്യാഴാഴ്ച ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്തിലെത്തിയാണ് അരശകുമാര്‍ ഡി.എം.കെയില്‍ അംഗത്വമെടുത്തത്. കഴിഞ്ഞയാഴ്ച സ്റ്റാലിനെ എം.ജി.ആറുമായി താരതമ്യപ്പെടുത്തിയ അരശകുമാര്‍ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി സ്റ്റാലിനെ കാണാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞിരുന്നു. അരശ കുമാറിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി വിശദീകരണം തേടി.

You might also like

-