വ്യാജ ബിരുദ കേസിൽ സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി

വ്യാജ ബിരുദം ഉപയോഗിച്ചാണ് സ്വപ്‌ന ഐടി വകുപ്പിൽ അടക്കം ജോലി കരസ്ഥമാക്കിയതെന്നാണ് വിവരം.

0

തിരുവനന്തപുരം : വ്യാജ ബിരുദ കേസിൽ തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി. കൊച്ചി എൻഐഎ കോടതിയാണ് കൻോൺമെന്റ് പൊലീസിന് അനുമതി നൽകിയത്. വ്യാജ ബിരുദം ഉപയോഗിച്ചാണ് സ്വപ്‌ന ഐടി വകുപ്പിൽ അടക്കം ജോലി കരസ്ഥമാക്കിയതെന്നാണ് വിവരം.അതേസമയം എൻഐഎ ആസ്ഥാനത്ത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ ടി റമീസിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. അന്വേഷണ സംഘത്തെ നയിക്കുന്ന ഡിവൈഎസ്പി രാധാകൃഷ്ണ പിള്ളയാണ് ചോദ്യം ചെയ്യലിന് മേൽനോട്ടം വഹിക്കുന്നത്. ഹവാല ഇടപാടിലെ മുഖ്യകണ്ണിയാണ് റമീസ് എന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് റമീസിനെ എൻഐഎ വാങ്ങിയിരിക്കുന്നത്.