ചൈന വിത്തുകൾക്ക് അമേരിക്കയിൽ നിരോധനം ആവശ്യപ്പെടാതെതന്നെ ചൈനയിൽ നിന്നും എത്തുന്ന വിത്തുകൾക്കെതിരെ ജഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

“ചൈനയിൽ നിന്നുള്ളതാണെന്ന് തോന്നുന്നു. “രാജ്യത്തൊട്ടാകെയുള്ള ആളുകൾക്ക് ചൈനയിൽ നിന്ന് ആവശ്യപ്പെടാത്ത വിത്ത് പാക്കേറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് ”

0

ചിക്കാഗോ:- ചൈനയിൽ നിന്ന് എത്തുന്നു നാട്ടിൽ വിത്തുകൾ കൃഷിയിടങ്ങളിൽ നട്ട് വളർത്തരുതെന്ന് യുഎസ് കാർഷിക വകുപ്പ് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് നൽകി .വാഷിംഗ്ടൺ മുതൽ വിർജീനിയ വരെ യുള്ള മുഴുവൻ സംസ്ഥാനങ്ങൾക്കും വിത്ത് കർഷകർ കൃഷിചെയ്യുനില്ല എന്ന്‌ ഉറപ്പാക്കണമെന്നും കാർഷിക വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .ചൈന വിത്തുകൾ കൃഷിറക്കുന്നത് കന്നുകാലികക്കും ജീവജാലങ്ങൾക്കും ഭീഷണിയാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ് .

ചൊവ്വാഴ്ച ചൈനയിൽനിന്നും എത്തിയ വിത്തുകൾ യു‌എസ്‌ഡി‌എ ശേഖരിക്കുകയാണെന്നും അവ കാർഷിക മേഖലക്ക് പരിസ്ഥിതിക്കോ പ്രത്യഘാതങ്ങൾ ഉണ്ടാകുന്നുണ്ടോ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി . വിത്ത് പാക്കേറ്റുകളെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനങ്ങലോടും ഹോംലാൻഡ് സെക്യൂരിറ്റിയോടും കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പിനുംനിർദേശം നൽകിയിട്ടുണ്ട്

ചൈനയുടെ കയറ്റുമതി “ബ്രഷിംഗ് കുംഭകോണം”ആണോ എന്ന് സംശയിക്കുന്നു ഓഡർ നൽകാത്ത ആളുകൾക്ക് വിത്ത് പാക്കറ്റുകൾ ലഭിക്കുന്നു , തുടർന്ന് വിൽ‌പന വർദ്ധിപ്പിക്കുന്നതിന് തെറ്റായ ഉപഭോക്തൃ അവലോകനങ്ങൾ‌ വെബ് സൈറ്റിൽ ചൈനീസ് കമ്പനികൾ പോസ്റ്റുചെയ്യുത് തെറ്റുധരിപ്പിക്കുന്നു .

യു‌എസ്‌ഡി‌എയുടെ അഭിപ്രായത്തിൽ പാക്കേജുകൾ “ചൈനയിൽ നിന്നുള്ളതാണെന്ന് തോന്നുന്നു. “രാജ്യത്തൊട്ടാകെയുള്ള ആളുകൾക്ക് ചൈനയിൽ നിന്ന് ആവശ്യപ്പെടാത്ത വിത്ത് പാക്കേറ്റുകൾ ലഭിച്ചിട്ടുണ്ടെന്ന് ” യു‌എസ്‌ഡി‌എ അധികൃതർ പറഞ്ഞു

വ്യാപാരവും സാങ്കേതികവിദ്യയും മുതൽ കൊറോണ വൈറസ് വ്യാപനം വരെയുള്ള വിഷയങ്ങളിൽ പതിറ്റാണ്ടുകലായി അമേരിക്കയും ചൈനയും തമ്മിലുള്ള അഭിപ്രായ വ്യത്യസം ഏറ്റവും മോശം നിലയിലാണ് ഇപ്പോഴുള്ളത്
ചൈനയിൽ നിന്നും വിത്ത് അയക്കുന്നതിൽ ചൈനയുടെ തപാൽ സേവനം നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻപറഞ്ഞു

You might also like

-