റഷ്യയിൽ പതിനായിരം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന മാമോത്തിന്റെ അസ്ഥികുടം കണ്ടെടുത്തു

തടാകത്തിൽ നിന്നും കമ്പിളി മാമോത്തിന്റെ അസ്ഥികുടം കണ്ടെടുത്തത് തലയോട്ടിന്റെ ഒരു ഭാഗം

0

https://www.facebook.com/100301158345818/videos/613588962607999/?t=2

മോസ്കോ :- വടക്കൻ സൈബീരിയൻ തടാകത്തിൽ ഒരു സംഘ പരിവേഷകർ നടത്തിയ പരിവേക്ഷണത്തിലാണ്10000 തിലധികം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഭീമാകാരജീവിയായ മാമോത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത് ,തടാകത്തിൽ പരിവേഷണം നടത്തിയ റഷ്യൻ പുരാവസ്തു ഗവേഷകരാണ്
തടാകത്തിൽ നിന്നും കമ്പിളി മാമോത്തിന്റെ അസ്ഥികുടം കണ്ടെടുത്തത്
തലയോട്ടിന്റെ ഒരു ഭാഗം, നിരവധി വാരിയെല്ലുകളും മുൻ‌കാലുകളുടെ അസ്ഥികളും, കണ്ടെടുത്തു കണ്ടെടുത്ത അസ്ഥിയിലെ മാംസഭാഗങ്ങൾ
ഇപ്പോഴും ആവേശിക്കുന്നുണ്ട് റഷ്യയുടെ അടുത്തു സ്ഥിചെയ്യുന്ന യമൽ ഉപദ്വീപിൽ ആർട്ടിക് സർക്കിളിൽ നിന്ന് ജൂലൈ 23 നാണ് മാമോത്തിന്റെ അസ്ഥികൂടം കണ്ടെടുത്തത് . ശാസ്ത്രജ്ഞർ ഇപ്പോഴും പ്രദേശത്തു കൂടുതൽ അവശേഷങ്ങൾ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയാണ്

റഷ്യയുടെ വിശാലമായ സൈബീരിയൻ പ്രദേശത്ത് സമാനമായ പരിവേഷങ്ങൾ ഇതിനു മുന്പുംകണ്ടെത്തിയിരുന്നു ,
18,000 വർഷം പഴക്കമുള്ള ഒരു ചരിത്രാതീത നായ്ക്കുട്ടിയുടെ അവശേഷിപ്പുകളുടെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ ഡിസംബറിൽ പുറത്തു വിട്ടിരുന്നു 2018 ൽ റഷ്യയുടെ ഫാർ ഈസ്റ്റിലെ പെർമാഫ്രോസ്റ്റ് മേഖലയിൽ ഫോസിൽ കണ്ടെത്തിയത് ..

മാമോത്തിന്റെ അവശിഷ്ടങ്ങൾക്ക് കുറഞ്ഞത് 10,000 വർഷമെങ്കിലും പഴക്കമുണ്ട്, എന്നിരുന്നാലുംഇവ ഭൂമിയിൽ ജീവിച്ചിരുന്നത് എപ്പോഴാണെന്നോ അത് മരിക്കുമ്പോൾ എത്ര വയസ്സുണ്ടെന്നോ ഗവേഷകർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലന്നു ആർട്ടിക് പഠനങ്ങളുടെ സയന്റിഫിക് സെന്റർ ഡയറക്ടർ ദിമിത്രി ഫ്രോലോവ് പറഞ്ഞു.

30,000 വർഷങ്ങൾക്ക് മുമ്പ് റഷ്യയിൽ നിന്ന് മാമോത്ത് ഫോസിലുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.ഒരൊറ്റ ജീവിവർഗ്ഗത്തിൽപ്പെട്ട നിരവധി അസ്ഥികൾ കണ്ടെത്തുന്നതും അവ എവിടെ നിന്നാണ് വന്നതെന്ന് അറിയുന്നതും അസാധാരണമാണെന്ന് പ്രാദേശിക മ്യൂസിയത്തിലെ ശാസ്ത്രജ്ഞനായ യെവ്ജെനിയ ഖൊസൈനോവ പറഞ്ഞു.

150,000 വർഷങ്ങൾക്ക് മുൻപ് ജന്മം കൊണ്ട ഒരു ജീവിവർഗ്ഗമാണ് വൂളി മാമത്ത്. മാമത്തിലെ ഒരു വിഭാഗമായ ഇത് തുന്ദ്ര മാമത്ത് എന്നും അറിയപ്പെടുന്നു. ഏകദേശം 10,000 വർഷങ്ങൾക് മുൻപ് പ്ലീസ്റ്റോസീൻ യുഗത്തിന്റെ അന്ത്യം ഇവയ്ക്കു വംശനാശം സംഭവിച്ചു . മുഖ്യമായും വടക്കെ അമേരിക്ക , യൂറാഷ്യ എന്നി സ്ഥലങ്ങളിൽ നിന്നും ആണ് .

ഒരു ആഫ്രിക്കൻ ആനയുടെ അത്രയും പൊക്കം ഇല്ലായിരുന്നു വൂളി മാമത്തിനു, എന്നാൽ ഇവയ്ക് ഭാരവും വലിപ്പവും കൂടുതൽ ആയിരുന്നു . പൂർണ്ണ വളർച്ചയെത്തിയ വൂളി മാമത്തിനു 2.8 മീറ്റർ (9.2 അടി) – 4.0 മീറ്റർ (13.1 അടി) ഉയരവും , ഏകദേശം എട്ടു ടൺ വരെ ഭാരവും ഉണ്ടായിരുന്നു.

തണുപ്പിൽ നിന്നും രക്ഷ നേടാൻ ഇവയ്ക് പല പ്രത്യേകതകൾ ഉണ്ടായിരുന്നു. മുഖ്യമായും ഒരു മീറ്റർ വരെ നീളത്തിൽ കിടന്നിരുന്ന രോമം തൊലിയോട് ചേർന്നു കിടനിരുന്ന മറ്റൊരു റോവൃതമായ പാളി മുടിയും ഇവക്ക് ഉണ്ടായിരുന്ന് . ഇന്നുള്ള ആനകളെ അപേക്ഷിച്ച് വളരെ ചെറിയ ചെവി ആയിരുന്നു ഇവയ്ക്. കണ്ടെത്തിയുട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ചെവിക്ക് ഏകദേശം 30 സെന്റിമീറ്റർ മാത്രമാണ് വലുപമുള്ളത്.എന്നാൽ യുടേത് ഇന്നത്തെ ആനകളുടേതിനേക്കാൾ പത്തിന് മടങ്ങായിരുന്നു

You might also like

-