ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ഉത്സവത്തിനിടെ നൃത്തം ചെയ്ത എസ്ഐക്ക് സസ്പെന്‍ഷന്‍

ശാന്തൻപാറ എസ് ഐ കെ പി ഷാജിയെ യാണ് സസ്പെൻഡ് ചെയ്തത്. സംഭവസമയം ഇയാള്‍ മദ്യപിച്ചിരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി.

0

ഇടുക്കി പൂപ്പാറ മാരിയമ്മന്‍ കോവിലിലെ ഉത്സവത്തിനിടെ നൃത്തം ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. ശാന്തൻപാറ എസ് ഐ കെ പി ഷാജിയെ യാണ് സസ്പെൻഡ് ചെയ്തത്. സംഭവസമയം ഇയാള്‍ മദ്യപിച്ചിരുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് ഇടുക്കി എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയതായിരുന്നു എസ്ഐ ഷാജിയും സംഘവും. ഇതിനിടെ ക്ഷേത്രത്തിലെ മൈക്ക് സെറ്റില്‍ നിന്ന് ‘മാരിയമ്മ കാളിയമ്മ’ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് ഐ പിടിവിട്ട് നൃത്തം ആരംഭിച്ചു.

നൃത്തം നീണ്ടു പോയതോടെ, നാട്ടുകാർ എ എസ് ഐ യെ പിടിച്ചു മാറ്റി. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തിൽ മദ്യപിച്ച് പൊതുജനമധ്യത്തിൽ നൃത്തം ചെയ്തുവെന്ന് കണ്ടെത്തി. പിന്നാലെ മൂന്നാർ ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയിഞ്ച് ഡിഐജി കെ പി ഷാജിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

You might also like

-