സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ -9 കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും പറന്നു

19 മണിക്കൂറിനുള്ളില്‍ റോക്കറ്റ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തും.

0

വാഷിംഗ്ടണ്‍ : നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വാകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ -9 റോക്കറ്റ് കുതിച്ചുയര്‍ന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 3.22 നാണ് ( ഇന്ത്യന്‍ സമയം 12. 53 AM) രണ്ട് ബഹിരാകാശ ശാസ്ത്ര്ജ്ഞരെയും വഹിച്ച് ഫാല്‍ക്കണ്‍ -9 റോക്കറ്റ് ഫ്‌ളോറിയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും പറന്നുയര്‍ന്നത്. 19 മണിക്കൂറിനുള്ളില്‍ റോക്കറ്റ് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തും.ബഹിരാകാശ ശാസ്ത്രജ്ഞരായ ഡഗ്ലഡ് ഹര്‍ളി, റോബര്‍ട്ട് ബോബ് ബെങ്കന്‍ എന്നിവരാണ് സഞ്ചാരികള്‍. നേരത്തെ റോക്കറ്റിന്റെ വിക്ഷേപണം ബുധനാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ദൗത്യം മാറ്റിവെയ്ക്കുകയായിരുന്നു.

നാസയുടെ മുന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് ഹര്‍ളിയും ബെങ്കറും. ടെസ്‌ലയുടെ ഇലക്ട്രിക് കാറിലാകും ഇരുവരും വിക്ഷേപണത്തറയിലെത്തുക. സ്പെയ്‌സ് എക്സും ബോയിങ്ങും ചേര്‍ന്നാണ് 680 കോടി ഡോളര്‍ ചെലവുള്ള ദൗത്യം നടത്തുന്നത്