“ഇളവുകൾ എല്ലാം അനുവദിക്കില്ല” സംസ്ഥാനത്തെ ലോക് ഡൗൺ ഇളവുകൾ തിങ്കളാഴ്ച്ച പ്രഖ്യപിക്കും

അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്താനും മാളുകളും മറ്റും തുറന്നു നൽകാനും ഉള്ള തീരുമാനം സംസ്ഥാനത്ത് ഉടൻ ഉണ്ടാകില്ല

0

തിരുവനന്തപുരം : ലോക്ക് ഡൗണിനിൽ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തു ഇതേ മാതൃക തുടരണോ എന്നത് കേരളം നാളെ പരിഹണിക്കും രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായ തുറന്ന് കൊടുക്കലിലേക്ക് പോയാല്‍ അത് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്കേർപ്പെടുത്താനും മാളുകളും മറ്റും തുറന്നു നൽകാനും ഉള്ള തീരുമാനം സംസ്ഥാനത്ത് ഉടൻ ഉണ്ടാകില്ല കേന്ദ്രത്തിന്‍റെ ഇളവുകള്‍ രാജ്യത്ത് വലിയ വിപത്തുണ്ടാക്കുമെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മയും പ്രതികരിച്ചു. സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും.

സംസ്ഥാനത്ത് ലോക് ടൗണിൽ ഏതു തരത്തിലുള്ള ഇളവുകൾ വേണമെന്നതു നാളെ രാവിലെ ഉന്നതലയോഗം ചേര്‍ന്നായിരിക്കും തീരുമാനിക്കുക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തീയറ്റര്‍, മാളുകള്‍ എന്നിവയില്‍ നിയന്ത്രണം തുടരാനാണ് സാധ്യത. മതമേലധ്യക്ഷന്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.