സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക് ഡൗൺ, ശുചീകരണ ദിനമായി ആചരിക്കും

സമ്പൂര്‍ണ ലോക് ഡൗൺ ദിനമായ ഇന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ശുചീകരണ ദിനമായി ആചരിക്കും

0

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക് ഡൗൺ . അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യസർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുളളു.

ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കോവിഡ് പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ഹോട്ടലുകളിൽ പാർസൽ സർവീസ് ഉണ്ടാകും സമ്പൂര്‍ണ ലോക് ഡൗൺ ദിനമായ ഇന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ശുചീകരണ ദിനമായി ആചരിക്കും.
നഗരത്തിലെ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ഹൗസിങ് കോളനികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ശുചീകരണം. വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന് പ്രത്യേകം ഉറപ്പു വരുത്തും