യേശുക്രിസ്തു സ്‌നാനപ്പെട്ട ജോര്‍ദാന്‍ നദിയില്‍ നിന്നും 6500 മൈനുകള്‍ നീക്കം ചെയ്തു

ജോര്‍ജിയായില്‍ നിന്നുള്ള ഇരുപത്തിരണ്ട് ബോബു വിദഗ്ദര്‍ ജോര്‍ദാന്‍ നദിക്കു സമീപമുള്ള മൂന്ന് ചര്‍ച്ച് പരിസരങ്ങളില്‍ നിന്നു മാത്രം 1500 ലാന്റ് മൈനുകള്‍ മാറ്റിയതായി ഡിസംബര്‍ 9 ഞായറാഴ്ച ടൈംസ് ഓഫ് ഇസ്രയേലും വെളിപ്പെടുത്തി.

0

ഇസ്രായേല്‍ ഡിഫന്‍സ് മിസ്ട്രിയും, ബ്രിട്ടീഷ് ആന്റി മൈന്‍ ഓര്‍ഗനൈസേഷനും ചേര്‍ന്നു അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പു ആക്ടീവ് വാര്‍ സോണായിരുന്ന ജോര്‍ഡാന്‍ നദിയില്‍ നിന്നും, സമീപ പ്രദേശങ്ങളില്‍ നിന്നുമായി 6500 ലാന്റ് മൈനുകള്‍ നീക്കം ചെയ്തതായി ഇസ്രായേല്‍ നാഷ്ണല്‍ മൈന്‍ ആക്ഷന്‍ അധികൃതര്‍ ഡിസംബര്‍ 9ന് വെളിപ്പെടുത്തി.

ഈ ജോര്‍ദാന്‍ നദിയിലാണ് യോഹന്നാന്‍ സ്‌നാപകന്റെ കൈ കീഴില്‍ ലോകരക്ഷകനായ യേശുക്രിസ്തു സ്റ്റാനമേറ്റതായി വിശ്വസിക്കപ്പെടുന്നത്.സ്പ്രിംഗില്‍, ജോര്‍ജിയായില്‍ നിന്നുള്ള ഇരുപത്തിരണ്ട് ബോബു വിദഗ്ദര്‍ ജോര്‍ദാന്‍ നദിക്കു സമീപമുള്ള മൂന്ന് ചര്‍ച്ച് പരിസരങ്ങളില്‍ നിന്നു മാത്രം 1500 ലാന്റ് മൈനുകള്‍ മാറ്റിയതായി ഡിസംബര്‍ 9 ഞായറാഴ്ച ടൈംസ് ഓഫ് ഇസ്രയേലും വെളിപ്പെടുത്തി.

ജെറിഹോവില്‍ നിന്നും പത്തു കിലോമീറ്റര്‍(6 മൈല്‍) കിഴക്കുവശത്തായാണ് ജോര്‍ദാന്‍ റിവറിന്റെ സ്ഥാനം. 2019 ഡിസംബറോടെ മുഴുവന്‍ മൈനുകളും നീക്കം ചെയ്യുമെന്ന് ഡിഫന്‍സ് മിനിസ്ട്രി അറിയിച്ചു.

header add
You might also like