ഗര്‍ഭിണിയായപതിനേഴു വയസ്സു ചിയര്‍ ലീഡര്‍ കൊല്ലപ്പെട്ട കേസില്‍ ഹൈസ്കൂള്‍ 16വയസ്സുകാരൻ ഫുട്‌ബോള്‍ താരം അറസ്റ്റില്‍

ബ്രിയാനെ ആറുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.ശനിയാഴ്ച രാത്രി അപ്രത്യക്ഷമായ ബ്രിയാനയുടെ മൃതദേഹം ചിക്കാഗൊയില്‍ നിന്നും 80 മൈല്‍ അകലെയുള്ള സൗത്ത് ബെന്റിലെ റസ്റ്റോറന്റിന് പുറകിലുള്ള ഓടയിൽ നിന്നും ഞായറാഴ്ചയാണ് കണ്ടെത്തിയത്.

0

ഇന്ത്യാന: പതിനേഴു വയസ്സുള്ള ഗര്‍ഭിണിയായ ഹൈസ്ക്കൂള്‍ ചിയര്‍ ലീഡര്‍ ബ്രിയാന റഷ്‌ലാംഗ് (Breana Roushsleng) കൊല്ലപ്പെട്ട കേസ്സില്‍ ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയും അതേ സ്ക്കൂളിലെ ഫുട്‌ബോള്‍ പ്ലെയറുമായ ആരോണ്‍ ടിജൊയെ (16) ഡിസംബര്‍ 9 ഞായറാഴ്ച അറസ്്റ്റു ചെയ്തു.മിഷ് വാക്കാ ഹൈസ്ക്കൂല്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും.ഗര്‍ഭിണിയായ വിവരം തന്നില്‍ നിന്നും മറച്ചുവെച്ചതും ഗര്‍ഭചിദ്രം നടത്തുന്നതിനുള്ള സമയം അതിക്രമിച്ചതുമാണ് ബ്രിയാനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ ആരോണ്‍ പോലീസിനോട് സമ്മതിച്ചു.

ബ്രിയാനെ ആറുമാസം ഗര്‍ഭിണിയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.ശനിയാഴ്ച രാത്രി അപ്രത്യക്ഷമായ ബ്രിയാനയുടെ മൃതദേഹം ചിക്കാഗൊയില്‍ നിന്നും 80 മൈല്‍ അകലെയുള്ള സൗത്ത് ബെന്റിലെ റസ്റ്റോറന്റിന് പുറകിലുള്ള ഓടയിൽ നിന്നും ഞായറാഴ്ചയാണ് കണ്ടെത്തിയത്.

കത്തി ഉപയോഗിച്ചാണ് ബ്രിയാനയെ കൊലപ്പെടുത്തിയതെന്നും, അതിനുശേഷം പ്ലാസ്റ്റിക് ബാഗിലാക്കി ട്രാഷ് കാനില്‍ ഇടുകയായിരുന്നു പ്രതി പറഞ്ഞു. ബ്രിയാനെ ഉപയോഗിച്ചിരുന്ന ഫോണും, കത്തിയും നദിയിലേക്ക് എറിഞ്ഞു കളഞ്ഞതായും ആരോണ്‍ സമ്മതിച്ചു.അറസ്റ്റിലായ പ്രതിയെ ഡിസംബര്‍  കോടതിയില്‍ ഹാജരാക്കും